
സെർബിയയിൽ വരുൺ ധവാനൊപ്പം ‘സിറ്റാഡൽ’ എന്ന വെബ് സീരീസ് ചിത്രീകരണ തിരക്കിലാണ് നടി സാമന്ത റൂത്ത് പ്രഭു. നടി ഉടൻ തന്നെ തൻ്റെ അടുത്ത ചിത്രമായ ‘ചെന്നൈ സ്റ്റോറി’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് നീങ്ങും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വെബ് സീരീസിൻ്റെ ജോലികൾ പൂർത്തിയാക്കിയ ശേഷം, വിവേക് കൽറയ്‌ക്കൊപ്പമുള്ള തൻ്റെ ആദ്യ ഇംഗ്ലീഷ് ഫീച്ചർ ഫിലിമിൻ്റെ ഷൂട്ടിംഗ് സാമന്ത ആരംഭിക്കും.
ടൈമേരി എൻ മുരാരിയുടെ ‘ദ അറേഞ്ച്മെന്റ്സ് ഓഫ് ലവ്’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഹോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് ബാഫ്റ്റ ജേതാവ് ഫിലിപ്പ് ജോണാണ് (ഡൗണ്ടൺ ആബി).
അമ്മയുടെ മരണത്തിന് ശേഷം ജന്മനാട്ടിലേയ്ക്ക് മടങ്ങുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് സിനിമ പറയുന്നത്. തങ്ങളുമായി വേർപിരിഞ്ഞ് താമസിക്കുന്ന പിതാവിനെ അന്വേഷിക്കുന്നതിനിടയിൽ യുവാവ് ഒരു സ്ത്രീയെ കണ്ടുമുട്ടുകയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം. ചെന്നൈ സ്റ്റോറിയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈയിലും യുകെയിലുമായി ചിത്രീകരിക്കുന്ന ചിത്രം ഇംഗ്ലീഷിലും തമിഴിലും റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിക്കുന്ന ഇന്ത്യൻ ചിത്രമായ കുഷിയിലും സാമന്ത അഭിനയിക്കും. സെപ്തംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യും.
