Categories
news

കേരളാ സര്‍ക്കാരിനെ പൂര്‍ണമായി തളളാതെയും കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായും രാഹുൽ ഗാന്ധി

ചൈന കൈയടക്കിയ 1200 കിലോമീറ്റര്‍ എപ്പോള്‍ തിരിച്ചുപിടിക്കുമെന്ന് ഇന്നെങ്കിലും പറയണം. ബി.ജെ.പി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകര്‍ത്തു

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് എം. പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി. കൊവിഡിനെതിരെ പോരാടുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. രാജ്യം കൊവിഡിനെതിരെ ഒരുമിച്ചാണ് പോരാടുന്നത്. അതിന് ഒരു ഭാഗം മാത്രം നോക്കി കുറ്റം പറയുന്നത് ശരിയായ നടപടിയല്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കട്ടെയെന്നും സര്‍ക്കാരിനെ പൂര്‍ണമായി തളളാതെ രാഹുല്‍ പറഞ്ഞു.

ചൈന രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ കയ്യേറ്റം നടത്തിയിട്ടും പ്രധാനമന്ത്രി കള്ളം പറയുകയാണെന്നും രാജ്യത്തിനകത്ത് ഭിന്നത വളര്‍ത്തി രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. ചൈന കൈയടക്കിയ 1200 കിലോമീറ്റര്‍ എപ്പോള്‍ തിരിച്ചുപിടിക്കുമെന്ന് ഇന്നെങ്കിലും പറയണം. ബി.ജെ.പി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകര്‍ത്തുവെന്നും രാഹുല്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest