
കാസർകോട്: ബദിയടുക്ക ഗ്രാമ പഞ്ചായത്തും ‘ബിൽഡപ്പ് കാസർകോട്’ എൻ.ജി.ഒ യുടേയും സംയുക്ത ആഭിമുഖ്യത്തിൽ നാനൊ പ്രൊജക്ടുകളെ കുറിച്ചും ജില്ലയുടെ സ്വയംപര്യാപ്തയിലേക്ക് നയിക്കുന്ന പദ്ധതികളെ കുറിച്ചും ഏകദിന സെമിനാർ നടത്തി. പഞ്ചായത്തിൻ്റെ ഹാളിൽ വൈസ് പ്രസിഡൻറ് എം. അബ്ബാസ് സെമിനാർ ഉദ്ഘാടനം ചെയ്തു.

ബിൽഡപ്പ് കാസർകോട് വർക്കിംഗ് പ്രസിഡൻ്റ് കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയും വ്യവസായ കൺസെൽട്ടൻ്റുമായ രവീന്ദ്രൻ കണ്ണങ്കൈ ക്ലാസ് എടുത്തു. സെക്രട്ടറി ഡോ.രശ്മി പ്രകാശ്, സി.ഡി .എസ് ചെയർപേഴ്സൺ ഗ്രേസി ഡിസൂസ എന്നിവർ സംസാരിച്ചു.

