
വയനാട്: വയനാട്ടിലെ ദുരിതബാധിതർക്ക് പഞ്ചായത്ത് വഴി സർക്കാർ നൽകിവന്ന കിറ്റ് വിവാദത്തിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. പുഴുവരിച്ച കിറ്റിൻ്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തില്‍ മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. കിറ്റ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടി ച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചത്.
