
ന്യൂഡൽഹി: ജി-20 അധ്യക്ഷക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡണ്ട് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും.

പദവി ഏറ്റെടുക്കല്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജി-20യെ ആഗോളമാറ്റത്തിൻ്റെ ചാലകശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും.
ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര്യനിർമാർജനം, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള വെല്ലുവിളികള്‍ നേരിടുന്നതിന് ഡിജിറ്റൽ പരിവര്‍ത്തനം സഹായകരമാകും.
