
കൊച്ചി: കേരളത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴുമണിയോടെ കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത്. തുടർന്ന് കാർ മാർഗം യാത്ര. നാടിനെ അഭിവാദ്യം ചെയ്‌ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ. റോഡ് ഷോ കാണാൻ നഗരത്തിൽ ജനങ്ങൾ വെകുന്നേരത്തോടെ നിറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ സഞ്ചാര പാതയിലും പരിസര പ്രദേശങ്ങളിലും പോലീസിൻ്റെയും സുരക്ഷാ ഉദോഗസ്ഥരുടെയും കനത്ത നിയന്ത്രണത്തിലാണ്. ഏറെ നേരത്തെ കാത്തിരിപ്പിലും പ്രവർത്തകരെല്ലാം വലിയ ആവേശത്തിലാണ്. മുദ്രാവാക്യം വിളികളോടെ റോഡിൻ്റെ ഇരുഭാഗങ്ങളിലും കാണികൾ തിങ്ങിനിറഞ്ഞു. ഹോസ്‌പിറ്റൽ ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് ഗസ്റ്റ് ഹൗസ് ജങ്ഷൻ വരെ. പതിനായിര കണക്കിന് ആളുകളുടെ ആശീർവാദ്യങ്ങൾ ഏറ്റുവാങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് എറണാകുളം നഗരത്തിൽ ചൊവ്വാഴ്‌ചയും ബുധനാഴ്‌ച ഉച്ചവരെയുമാണ് (16നും 17നും) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ഗതാഗത നിയന്ത്രണം ഇങ്ങനെ
ഹൈക്കോർട്ട് ജങ്ഷൻ, എം.ജി റോഡ് രാജാജി ജങ്ഷൻ, കലൂർ ജങ്ഷൻ, കടവന്ത്ര ജങ്ഷൻ, തേവര- മട്ടുമ്മൽ ജങ്ഷൻ, തേവര ഫെറി, BOT ഈസ്റ്റ്, CIFT ജങ്ഷൻ, എന്നീ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. സിറ്റിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.
പശ്ചിമ കൊച്ചി ഭാഗത്തു നിന്ന് ആശുപത്രി ആവശ്യങ്ങൾക്കായി വരുന്ന എമർജൻസി വാഹനങ്ങൾ തേവര ഫെറിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മട്ടുമ്മൽ ജങ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞു കോന്തുരുത്തി റോഡിലൂടെ പനമ്പള്ളി നഗർ വഴി മനോരമ ജങ്ഷനിലെത്തി മെഡിക്കൽ ട്രസ്റ്റിലേയ്ക്കും വളഞ്ഞമ്പത്ത് നിന്ന് വലത്തേക്ക് തിരിഞ്ഞ് ചിറ്റൂർ റോഡിലൂടെ ഇയ്യാട്ടുമുക്ക്, മഹാകവി ജി റോഡിലൂടെ കാരിക്കാമുറി റോഡിൽ കയറി ഇടത്ത് തിരിഞ്ഞ് അമ്മൽ കോവിൽ റോഡ് വഴി ഷേണായീസ് തിയേറ്റർ റോഡ് വഴി എം.ജി റോഡിൽ യൂടേൺ എടുത്ത് മുല്ലശേരി കനാൽ റോഡിലൂടെ ടി.ഡി റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കണം.
വൈപ്പിൻ ഭാഗത്ത് നിന്നും കലൂർ ഭാഗത്തു നിന്നും വരുന്ന എമർജൻസി വാഹനങ്ങൾ ടി.ഡി റോഡ്- കനാൽ ഷെഡ് റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കണം. ജനറൽ ആശുപത്രിയുടെ തെക്ക് വശത്തുള്ള ഹോസ്‌പിറ്റൽ റോഡിൽ ചൊവാഴ്‌ച വൈകിട്ട് മൂന്നുമണി മുതൽ നിശ്ചിത സമയത്തേക്ക് ഗതാഗതം അനുവദിക്കില്ല.
വിവാഹ ചടങ്ങിൽ പങ്കെടുക്കും
ബുധനാഴ്‌ച പുലർച്ചെ പ്രധാനമന്ത്രി തൃശൂരിലേക്ക് തിരിക്കും. തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. ഇവിടെ നിന്ന് തൃപ്രയാർ ക്ഷേത്രത്തിലേക്കും എത്തും. 11 മണിയോടെ കൊച്ചിയിലേക്ക് മടങ്ങും.
ഉച്ചയ്ക്ക് 12 മണിയോടെ വെല്ലിങ്ടൺ ഐലണ്ടിൽ നടക്കുന്ന പരിപാടിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. 1.30ന് മറൈൻ ഡ്രൈവിൽ നടക്കുന്ന ബി.ജെ.പിയുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ പങ്കെടുക്കും. 2.40ന് വെല്ലിങ്ടൺ ഐലണ്ടിലേക്ക് മടങ്ങും. മൂന്നുമണിയോടെ നെടുമ്പാശേരിയിൽ എത്തി 3.15ന് ഡൽഹിയിലേക്ക് മടങ്ങും.
