
കാസര്‍കോട്: 110 കെ. വി. മൈലാട്ടി വിദ്യാനഗർ ഫീഡറിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും.

ഏപ്രിൽ 11ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ 110 കെ. വി. സബ്‌സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ എന്നിവിടങ്ങളിൽനിന്നും 33 കെ. വി. സബ്‌സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗൺ, ബദിയടുക്ക, പെർള എന്നിവിടങ്ങളിൽനിന്നുമുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മൈലാട്ടി ലൈൻ മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
