എൻ.ഐ.എ വീട് വളഞ്ഞു; നിരോധിത തീവ്രവാദ സംഘടന പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing എൻ.ഐ.എ വീട് വളഞ്ഞു; നിരോധിത തീവ്രവാദ സംഘടന പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയിൽ

പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻ.ഐ.എ സംഘം റൗഫിനെ പിടികൂടിയത്. എൻ.ഐ.എ സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടിൽ ഒളിവിലായിരുന്ന റൗഫ് വീട്ടിലെത്തിയപ്പോഴാണ് എൻ.ഐ.എ സംഘം വീടുവളഞ്ഞത്.

രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സർക്കാര്‍ നിരോധനം ഏർര്‍പ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമായത്. സെപ്റ്റംബര്‍ 22 മുതല്‍ നടത്തിയ മിന്നല്‍ പരിശോധനകള്‍ക്ക് ഒടുവിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി.

യു.എ.പി.എ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവര്‍ത്തനം നിയമ വിരുദ്ധമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

0Shares