സ്ഥിതി രൂക്ഷമായി പൂജപ്പുര സെൻട്രൽ ജയിൽ; 63 തടവുകാർക്കുകൂടി രോഗം സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 164

  • Post category:news
  • Reading time:1 min read
You are currently viewing സ്ഥിതി രൂക്ഷമായി പൂജപ്പുര സെൻട്രൽ ജയിൽ; 63 തടവുകാർക്കുകൂടി രോഗം സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 164

പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷം . 63 തടവുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജയിലിലെ കോവിഡ് രോഗികളുടെ എണ്ണം 164 ആയി. ഡിഐജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയിരിക്കുകയാണ്.

തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. 163 പേരിലാണ് ഇന്ന് പരിശോധന നടത്തിയത്. അതേ സമയം, സെൻട്രൽ ജയിലിലെ ശുചീകരണത്തിന് നിയോഗിച്ച രണ്ട് തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന ജയിൽ ആസ്ഥാനം അടച്ചിരുന്നു.

മൂന്ന് ദിവസത്തിന് ശേഷമാകും ജയിൽ ആസ്ഥാനം തുറക്കുക. ജയിലിലെ തടവുകാർക്ക് കോവിഡ് ബാധിച്ചത് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല.

0Shares