
കാസർകോട്: കളനാട് കീഴൂർ സ്വദേശിയായ അബ്ദുൾ ഖാദറിൻ്റെ വീട്ടിൽ ഞാഴറാഴ്ച മേല്പറമ്പ് സി.ഐ ടി. ഉത്തംദാസും സംഘവും നടത്തിയ പരിശോധനയിൽ ബദിയടുക്ക ചേടിക്കൽ ഹസ്സൻ കുട്ടി എന്നയാളുടെ വിലാസത്തിൽ ഉള്ള മൂന്ന് പാസ്പോട്ടുകളും വിമാന ടിക്കറ്റടക്കമുള്ള യാത്രാ രേഖകളും പിടിച്ചെടുത്തു.
പാസ്പോർട്ടിലെ വിലാസവും യാത്രാ വിവരങ്ങളും സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യാൻ ഹാജരാകുന്നതിന് അബ്ദുൾ ഖാദറിന് 160 സി.ആർ.പി.സി നോട്ടീസ് നല്കി. വേറൊരു വിലാസത്തിൽ പാസ്പോർട്ട് സംഘടിപ്പിച്ചത് സംബന്ധിച്ച് കൂടുതൽ വിവരത്തിന് പാസ്പോർട്ട് ഓഫീസർക്ക് പോലീസ് ഉടൻ റിപ്പോർട്ട് നല്കും.

അടിസ്ഥാന വിവരങ്ങൾ മറച്ചു വെച്ച് തെറ്റായ വിലാസം നല്കി പാസ്പോർട്ട് സംഘടിപ്പിച്ചതിന് അബ്ദുൾ ഖാദറിൻ്റെ പേരിൽ ഇന്ത്യൻ പാസ്പോർട്ട് നിയമ പ്രകാരം പോലീസ് സ്വമേധയായാണ് കേസ് എടുത്തത്. ഹൊസ്ദുർഗ് കോടതിയുടെ സർച്ച് വാറൻറ് പ്രകാരം ഞായറാഴ്ച നടത്തിയ റെയ്ഡിൽ സി.ഐ ടി.ഉത്തംദാസിനോടൊപ്പം മേല്പറമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശശിധരൻ പിള്ള, പോലീസുകാരായ ഷീബ, രജീഷ് എന്നിവർ പങ്കെടുത്തു.
