Categories
വിവാഹബന്ധം വേര്‍പിരിഞ്ഞാലും മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള ഉത്തരവാദിത്തം അവസാനിക്കുന്നില്ല: സുപ്രീംകോടതി
കുട്ടികളുടെ അവകാശം ആര്‍ക്കാണെന്ന് തീരുമാനമെടുക്കേണ്ട അവസരത്തില്‍ കുട്ടികളുടെ നല്ല ഭാവിക്കും ക്ഷേമത്തിനുമാണ് കോടതികള്‍ മുഖ്യപരിഗണന നല്‍കേണ്ടത്.
Trending News





വിവാഹബന്ധം വേര്‍പിരിഞ്ഞാലും മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്ന് സുപ്രീംകോടതി. കുട്ടിക്ക് വേണ്ടിയുള്ള അവകാശ തര്‍ക്കത്തില്‍ അച്ഛനോ അമ്മയോ ജയിച്ചാലും തോല്‍ക്കുന്നത് കുട്ടിയാണെന്ന കാര്യം മറക്കരുതെന്നും സുപ്രീംകോടതി ഉപദേശിച്ചു.
Also Read

മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒപ്പം പോകാനാണ് നിയമ നടപടികള്‍ക്കുശേഷം കോടതി കുട്ടിയോട് നിര്‍ദേശിക്കുന്നത്. ആരുടെ ഒപ്പം പോയാലും കുട്ടിയുടെ മനസ്സിന്‍റെ വേദന ശമിക്കില്ലെന്നും ജസ്‌റ്റിസുമാരായ എ. എം ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
കുട്ടികളുടെ അവകാശം ആര്‍ക്കാണെന്ന് തീരുമാനമെടുക്കേണ്ട അവസരത്തില്‍ കുട്ടികളുടെ നല്ല ഭാവിക്കും ക്ഷേമത്തിനുമാണ് കോടതികള്‍ മുഖ്യപരിഗണന നല്‍കേണ്ടത്. കുട്ടികളുടെ അവകാശ തര്‍ക്കങ്ങളില്‍ കോടതികള്‍ അടിയന്തരമായി തീര്‍പ്പ് കല്‍പ്പിക്കണം. സമാന്തര നിയമസാധ്യതകള്‍ ഉപയോഗിച്ചും ഇത്തരം വിഷയങ്ങളില്‍ വേഗം തീര്‍പ്പാക്കണമെന്നും കോടതി നിരീക്ഷിച്ചു. ദാമ്പത്യത്തര്‍ക്കവുമായി ബന്ധപ്പെട്ട സിവില്‍അപ്പീല്‍ പരിഗണിക്കവേയാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍.

Sorry, there was a YouTube error.