ശബരിമല: പ്രായവ്യത്യസമില്ലാതെ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്ന വിധിക്കൊപ്പം; സി.പി.എം കേന്ദ്രകമ്മിറ്റി

  • Post category:Kerala
  • Reading time:1 min read
You are currently viewing ശബരിമല: പ്രായവ്യത്യസമില്ലാതെ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്ന വിധിക്കൊപ്പം; സി.പി.എം കേന്ദ്രകമ്മിറ്റി

2018ലെ സുപ്രീംകോടതി വിധി വിശാലബെഞ്ചിന് വിട്ട തീരുമാനത്തോട് വിയോജിക്കുന്നുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി. ശബരിമലയിലേക്ക് പ്രായവ്യത്യസമില്ലാതെ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്ന വിധിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം തിരുവനന്തപുരം ഇ.എം.എസ് അക്കാദമിയില്‍ മൂന്ന് ദിവസമായി ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ വിധിയില്‍ അന്തിമ തീരുമാനം വരും വരെ ശബരിമല യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നായിരുന്നു സി.പി.എം നിലപാട്.

പുനപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീര്‍പ്പ് ഉണ്ടാക്കിയിട്ടില്ല. നിലവിലെ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല, ഈ സാഹചര്യത്തില്‍ സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കെ അന്തിമ തീര്‍പ്പിന് ശേഷം മതി യുവതീപ്രവേശം എന്നായിരുന്നു സി.പി.എം വ്യക്തമാക്കിയിരുന്നത്.

0Shares