കനത്ത മഴയിൽ ജില്ലയിൽ നദികൾ കരകവിഞ്ഞു; നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിൻ്റെ ഷട്ടറുകള്‍ തുറന്നു, തീരത്തുള്ളവർക്ക് ജാഗ്രതാ മുന്നറിയിപ്പ്

  • Post category:local news / news
  • Reading time:1 min read
You are currently viewing കനത്ത മഴയിൽ ജില്ലയിൽ നദികൾ കരകവിഞ്ഞു; നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിൻ്റെ ഷട്ടറുകള്‍ തുറന്നു, തീരത്തുള്ളവർക്ക് ജാഗ്രതാ മുന്നറിയിപ്പ്

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിൻ്റെ എല്ലാ ഷട്ടറുകളും തുറന്നു. കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. പുഴയിലെ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുള്ളതിനാല്‍ ഏതുസമയവും ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 12 ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

കനത്ത മഴയെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിൻ്റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. സംസ്ഥാനത്തു മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. വരുന്ന രണ്ടുദിവസങ്ങളിൽ കനത്ത മഴയുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

0Shares