Categories
കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തിൻ്റെ ഭാഗമായി; പാലക്കാട് ഉപതിരഞ്ഞെടുപ്പി മത്സരിച്ചു; ഇപ്പോൾ പാർട്ടിവക മാസ ശമ്പളവും; പി സരിനെ കൈവിടാതെ പിണറായി..
Trending News
മാധ്യമ പ്രവർത്തകരുടെ ആകാംഷക്കൊടുവിൽ ഒളിവിലായിരുന്ന എം.എൽ.എ വോട്ട് ചെയ്യാനെത്തി; രാഹുലിന് നേരെ കൂക്കിവിളിയും പരിഹാസവും; കൂടുതൽ അറിയാം..
ജീവിതത്തിൻ്റെ യഥാർത്ഥ പോരാളികളാണ് ഭിന്നശേഷി കുട്ടികൾ- എസ്.ഐ വിജയൻ മേലത്ത്; പി.ബി.എം സ്കൂൾ വിദ്യാർഥികൾ റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചു
കാസർകോട് നഗരസഭയിൽ മുസ്ലീം ലീഗിനെ മറി കടക്കാൻ ബി.ജെ.പിക്കാവുമോ.? ചോദ്യങ്ങൾക്ക് മറുപടി നൽകി മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എ ഷാഫി; ലീഗിലെ വിമത സ്ഥാനാർത്ഥികൾ.? അഭിമുഖം, കൂടുതൽ അറിയാം..

തിരുവനന്തപുരം: പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സർക്കാർ ഉത്തരവ്. 80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. നിലവിൽ ഇടത് പ്രവർത്തകനായ സരിൻ മുമ്പ് കെ.പി.സി.സി സോഷ്യൽ മീഡിയ കൺവീനർ സ്ഥാനം വഹിച്ചിരുന്ന ആളയിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനമുമായി ബന്ധപ്പെട്ട് ഉണ്ടായ അതൃപ്തി പരസ്യമാക്കിയാണ് സരിൻ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തിൻ്റെ ഭാഗമായത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തോടെയാണ് സരിൻ വിയോജിപ്പ് പ്രകടിപ്പിച്ച് പാർട്ടി വിട്ടത്. ഉടൻ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു. ഇത് ഇടത് പ്രവർത്തകർക്കിടയിൽ വലിയ അമർശമാണുണ്ടാക്കി. എന്നാൽ സിപിഎം സരിനെ ചേർത്തു നിർത്തി. സരിന് നിർണായകമായ ഒരു പദവി സർക്കാർ നൽകും എന്ന രീതിയിലുള്ള വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. സിവിൽ സർവീസിൽ നിന്നും രാഷ്ട്രീയത്തിൽ എത്തിയ സരിൻ്റെ കഴിവ് പ്രയോജനപ്പെടുത്താനാണ് സി.പി.എം തീരുമാനം. ഇതിന്റെ ഭാഗമാണ് പുതിയ നിയമനവും. ഇത് പാർട്ടിയിലെ സജീവ പ്രവർത്തകരുടെ വീര്യം കെടുത്തുന്ന നടപടി എന്നാണ് പാർട്ടിയിലെ അംഗങ്ങൾ തന്നെ പറയുന്നത്.
Also Read











