കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കണ്ടറി സൗഹൃദ കോർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലന പരിപാടി ചെർക്കളയിൽ നടന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കണ്ടറി സൗഹൃദ കോർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലന പരിപാടി ചെർക്കളയിൽ നടന്നു

ചെർക്കള( കാസർകോട്): പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കണ്ടറി സൗഹൃദ കോർഡിനേറ്റർ മാർക്കുള്ള ഏകദിന പരിശീലന പരിപാടി ചെർക്കളയിലെ പഞ്ചായത്ത് ഹാളിൽ നടന്നു. ഹയർ സെക്കൻഡറി ജില്ലാകോർഡിനേറ്റർ എ.സി.വി അരവിന്ദൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് & അഡോളസൻ്റ് ജില്ലാ ജോയിൻ്റ് കോർഡിനേറ്റർ മെയ്സൺ കളരിക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാസർഗോഡ് വിദ്യാഭ്യാസ ജില്ലാ കൺവീനർ സി. മനോജ് കുമാർ മാസ്റ്റർ സാഗതം പറഞ്ഞു. ചെർക്കള ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഇൻ ചാർജ്ജ് രഘു നാഥ് എം ചടങ്ങിൽ ആശംസ അർപ്പിച്ചു. ജില്ലാ ഹോസ്പിറ്റർ അഡോളസൻ്റ് കൗൺസിലർ പ്രതീഷ് മോൻ അധ്യാപകർക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകി.

0Shares