
കാസർകോട്: സ്വർണ്ണ വ്യാപാര രംഗത്ത് തിളങ്ങി നിൽകുന്ന സിറ്റി ഗോൾഡ് ഹജ്ജ് ഉംറ തീർഥാടകർക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. 23/05/2023 ചൊവ്വാഴ്ച കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ചായിരുന്നു ക്ലാസ്.

അടുക്കത്ത്ബയൽ അൽ ബയാൻ ഹിഫ്ലുൽ ഖുർആൻ കോളേജ് പ്രിൻസിപ്പൽ ഹാഫിസ് ഹാഷിം അഹ്സനി, സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ കരീം കോളിയാട്, തുടങ്ങിയവരും ജനപ്രതിനിധികളും മറ്റു പ്രമുഖ വ്യക്തികളും ക്ലാസ്സിനെത്തിയിരുന്നു. പണ്ഡിതനും പ്രഗത്ഭ വാഗ്മിയുമായ അൽ ഹാജ് സിറാജുദ്ദീൻ ഫൈസി ബാപ്പളിഗെ ക്ലാസ്സിനു നേതൃത്വം നൽകി. സർക്കാർ മുഖേനയും അല്ലാതെയും ഹജ്ജിനു പോകുന്ന ഹാജിമാർ ക്ലാസിൽ പങ്കെടുത്തു.

ചടങ്ങിൽ കാസർകോട് MLA എൻ.എ നെല്ലിക്കുന്ന്, സിറ്റി ഗോൾഡ് ഡയറക്ടർ ഇഖ്ബാൽ സുൽത്താൻ, അസൈനാർ കെ, അൻവർ സാദത്ത്, ഉസ്മാൻ കടവത്ത്, കരീം തൽപനാജെ തുടങ്ങിയവർ സംബന്ധിച്ചു.
