
61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ദിനങ്ങൾ പിന്നിടുമ്പോള്‍ 500ലധികം പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. 500നടുത്ത് പോയിണ്ടുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. നിലവിലെ ജേതാക്കളായ പാലക്കാട് മൂന്നാം സ്ഥാനത്താണ്. തൃശൂരും മലപ്പുറവുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
സ്‌കൂള്‍ തലത്തില്‍ തിരുവനന്തപുരം കാര്‍മെല്‍ ഇ.എം.എച്ച്.എസ്.എസ്സാണ് ഒന്നാമത്. കണ്ണൂര്‍ സെന്റ് തെരാസസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ്. രണ്ടാം സ്ഥാനത്തുണ്ട്.

ആകെയുടെ 239ല്‍ 119 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 49ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 50, ഹൈസ്‌കൂള്‍ അറബിക്- 19ല്‍ 11, ഹൈസ്‌കൂള്‍ സംസ്‌കൃതം- 19ല്‍ 9ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്. മൂന്നാം ദിനമായ വ്യാഴാഴ്‌ച 55 മത്സരങ്ങള്‍ കൂടി വേദി കയറി. തിരുവാതിര, കുച്ചുപ്പുടി, അറബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, തുള്ളല്‍ തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തിയത്.
