
റഷ്യയുടെ തന്ത്രപ്രധാനമായ ആണവായുധങ്ങൾ ബെലാറസിൽ വിന്യസിച്ചേക്കുമെന്ന് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ. ഉക്രെയ്ൻ അധിനിവേശത്തിന് മുമ്പ് റഷ്യൻ സൈന്യത്തെ ശേഖരിക്കുന്നതിനുള്ള ഒരു സ്റ്റേജിംഗ് ഗ്രൗണ്ടായിരുന്നു ബെലാറസ്.
അതേസമയം ബെലാറസിൽ തന്ത്രപരവും താരതമ്യേന ഹ്രസ്വദൂര ശേഷിയുള്ളതുമായ ആണവായുധങ്ങൾ വിന്യസിക്കാനാണ് തൻ്റെ രാജ്യം ഉദ്ദേശിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ലുകാഷെങ്കോ തൻ്റെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോൾ സൂചിപ്പിച്ച മിസൈൽ-വഹിക്കുന്ന വാർഹെഡുകൾ പോലുള്ള തന്ത്രപ്രധാനമായ ആണവായുധങ്ങൾ മോസ്കോ ഈ പറയുന്ന പ്രദേശത്തേക്ക് മാറ്റുകയാണെങ്കിൽ അതിലും വലിയ ഭീഷണി ഉയർതാനും സാധ്യത ഉണ്ട്.
1994 മുതൽ അധികാരത്തിലിരുന്ന ലുകാഷെങ്കോ, ഉക്രെയ്നിലെ സംഘർഷത്തെച്ചൊല്ലി വർദ്ധിച്ചു വരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ ആണ് ഈ വാർഷിക പ്രസംഗം നടത്തിയത്. റഷ്യയെയും ബെലാറസിനെയും നശിപ്പിക്കാൻ പാശ്ചാത്യ ശക്തികൾ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹവും പുടിനും ആരോപിച്ചു.

പുടിനും ഞാനും ഇവിടെ തന്ത്രപരമായ കാര്യങ്ങളും ആയുധങ്ങളും തീരുമാനിക്കുകയും അവതരിപ്പിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ മറ്റുള്ളവർ ഇത് മനസ്സിലാക്കണം എന്നും ഇന്ന് ഞങ്ങളെ അകത്തും പുറത്തും നിന്ന് ശത്രുക്കൾ തകർക്കാൻ ശ്രമിക്കുന്നു എന്നും ബെലാറസ് നേതാവ് പറഞ്ഞു.
ആണവായുധ ശേഖരം ഉൾപ്പെടെ ഏത് വിധേനയും ഞങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും ഞങ്ങൾ സംരക്ഷിക്കും എന്നും ലുകാഷെങ്കോ പറഞ്ഞു. എന്നാൽ നേരത്തെ പ്രസംഗത്തിൽ ഉക്രെയ്‌നിൽ വെടിനിർത്തലിന് ലുകാഷെങ്കോ ആഹ്വാനം ചെയ്തിരുന്നു.ഉക്രെയ്ൻ യുദ്ധത്തിൻ്റെ തുടക്കം മുതൽ ബെലാറസും റഷ്യയും തങ്ങളുടെ സഹകരണം ശക്തമാക്കിയിട്ടുണ്ട്.
