ശാന്തനായ ധീരൻ; സഖാവ് കാനത്തിന് വിട, വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിൽ എല്ലാം ആളുകള്‍ തിങ്ങി നിറഞ്ഞു

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing ശാന്തനായ ധീരൻ; സഖാവ് കാനത്തിന് വിട, വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിൽ എല്ലാം ആളുകള്‍ തിങ്ങി നിറഞ്ഞു

കോട്ടയം: അന്തരിച്ച സി.പി.ഐ നേതാവ് കാനം രാജേന്ദ്രന് കേരളം വിട നല്‍കുന്നു. ആയിരകണക്കിന് പ്രവർത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തി.

വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം ആളുകള്‍ തിങ്ങി നിറഞ്ഞതോടെ നേരത്തെ നിശ്ചയിച്ചിരുന്നതിലും വളരെ വൈകിയാണ് എത്തിയത്.

Courtesy:News18

പുലര്‍ച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര കോട്ടയത്തെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. ജന്മനാടായ കാനത്തെ വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, സി.പി.ഐ. ദേശീയ സെക്രട്ടറി ഡി.രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാനത്തെ വീട്ടിലെത്തിയിരുന്നു.

0Shares