നെരൂദ സോക്കർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു; പ്രീമിയർ ലീഗ് പൊയിനാച്ചിക്ക് കിരീടം

You are currently viewing നെരൂദ സോക്കർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു; പ്രീമിയർ ലീഗ് പൊയിനാച്ചിക്ക് കിരീടം

കുറ്റിക്കോൽ (കാസർകോട് ): നെരൂദ സോക്കർ 2K20 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ പ്രീമിയർ ലീഗ് പൊയിനാച്ചി ഒന്നാം സ്ഥാനം നേടി. യുണൈറ്റഡ് പടുപ്പിനെ പരാജയപ്പെടുത്തിയാണ് പൊയിനാച്ചി കപ്പുയർത്തിയത്. ശക്തമായ പോരാട്ടത്തിനൊടുവിൽ പടുപ്പ് രണ്ടാം സ്ഥാനത്തിന് വഴങ്ങേണ്ടി വന്നു. നെരൂദ ഗ്രന്ഥാലയം രജത ജൂബിലിയുടെ ഒരു വർഷക്കാലം നടക്കുന്ന ആഘോഷത്തിന്‍റെ ഭാഗമായാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.

ജില്ലാ കളക്ടർ ഡോ. ഡി.സജിത്ത് ബാബു വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ ഇ- ഗവേണൻസ് അവാർഡ് നേടിയ ജില്ലാ കളക്ടർക്ക് ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് പി.ഗോപിനാഥൻ നെരൂദയുടെ അനുമോദനം നൽകി. വർക്കിങ് ചെയർമാൻ പി. മാധവൻ വെള്ളാല സ്വാഗതവും നെരൂദ ഗ്രന്ഥാലയം പ്രസിഡന്റ് കെ.അരവിന്ദൻ അധ്യക്ഷനുമായി. സ്വാഗത സംഘം കൺവീനർ കെ.മണികണ്ഠൻ നന്ദിയും പറഞ്ഞു.

കളിയുടെ ഇടവേളയിൽ മണിപ്പൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ 400 മീറ്ററിൽ സ്വർണ്ണവും,
100, 200 മീറ്ററിൽ വെള്ളിയും 4×400 മീറ്റർ റിലേ മത്സരത്തിൽ വെങ്കലവും കരസ്ഥമാക്കി അഭിമാന വിജയം നേടിയ കുണ്ടംകുഴിയിലെ അഭിലാഷിനെ ഉപഹാരം നൽകി അനുമോദിച്ചു.

0Shares