
ചെർക്കള(കാസറഗോഡ്): നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ 2025-26 ആനുവൽ സ്പോർട്സ് മീറ്റിന് തുടക്കം കുറിച്ചു. സ്പോർട്സ് മീറ്റ് വിദ്യാനഗർ എസ്.ഐ സഫ്‌വാൻ കെ.പി പതാക ഉയർത്തി ഉൽഘാടനം ചെയ്തു. മീറ്റിനോട് അനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിനും അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് സലാം ചെർക്കള പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ മാസ്റ്റർ, മദർ പി.ടി.എ പ്രസിഡന്റ് നസീമ അഷ്‌റഫ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹുസൈൻ ബേർക്ക, ഇബ്രാഹിം ആദൂർ, പുരുഷോത്തമൻ നായർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
