
കാസര്‍കോട്: വ്യവസായിയും പൗരപ്രമുഖനും ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ പി.ബി അഹ്‌മദ് ഹാജി (65) ക്ക് നാടിൻ്റെ അന്ത്യാഞ്ജലി. വെള്ളിയാഴ്‌ച ഉച്ചക്ക് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദുബായ് സന്ദര്‍ശനത്തിലായിരുന്ന അദ്ദേഹം രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുസ്ലിംലീഗിൻ്റെയും നാഷണല്‍ ലീഗിൻ്റെയും നേതൃനിരയിലുണ്ടായിരുന്നു. 1995 മുതല്‍ അഞ്ച് വര്‍ഷക്കാലം ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. കര്‍ണാടകയിൽ അടക്കം ബിസിനസ് രംഗത്ത് സജീവമായിരുന്നു. ചെങ്കള പഞ്ചായത്തിൻ്റെ സാമൂഹ്യ- മത- കായിക രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു പി.ബി.
നസീറയാണ് ഭാര്യ. തൗസീഫ്, തസ്‌ലീമ, തംഷീര്‍ മക്കളാണ്. ഡോ. ഖദീജത്ത് സാനിയ, മുഹമ്മദ് നിസാം അപ്‌സര, ആയിഷ കോഴിക്കോട് മരുമക്കളാണ്. പി.ബി അബ്ദുല്ല, പി.ബി അബ്ദുല്‍റഹ്‌മാന്‍, ആയിഷ, റുഖിയ, മുന്‍ എം.എല്‍.എ പി.ബി അബ്ദുല്‍റസാഖ്, പി.ബി അബൂബക്കര്‍, പി.ബി മുത്തലിബ്, പി.ബി മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്.
