
കാഞ്ഞങ്ങാട്: ജനുവരി 6 ചൊവ്വാഴ്ച ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നു. 1 മുതൽ 19 വയസ്സുവരെ യുള്ള എല്ലാ കുട്ടികൾക്കും വിര നശീകരണത്തിനുള്ള ഗുളിക (ആൽബൻഡസസോൾ) നൽകുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിരബാധ കുട്ടികളുടെ വളർച്ചയെയും പൊതുവെയുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ തന്നെ പൊതു ആരോഗ്യ പ്രശ്നമായി വിര ശല്യം മാറിയിട്ടുണ്ട്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ 14 വരെയുളള 64% കുട്ടികളിൽ വിരബാധയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ 2015 മുതൽ ദേശീയ വിരവിമുക്ത ദിനം ആചരിക്കുകയും വർഷത്തിൽ 6 മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം സ്കൂളുകളും അങ്കണവാടികളും വഴി കുട്ടികൾക്ക് വിരനശീകരണത്തിനായി ആൽബൻഡസേ സോൾ ഗുളിക നൽകിവരികയും ചെയ്യുന്നു.

ഈ വർഷം വിരവിമുക്തദിനമായി ആചരിക്കുന്നത് ജനുവരി 6 നാണ്. ആ ദിവസം വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് അവിടെ നിന്നും, വിദ്യാലയങ്ങളിൽ എത്താത്ത 1 മുതലുള്ള ചെറിയ കുട്ടികൾക്ക് അങ്കണവാടികളിൽ നിന്നും ഗുളിക നൽകുന്നതാണ്. ഏതെങ്കിലും കാരണത്താൽ ജനുവരി 6ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകുന്നതിനുള്ള സൗകര്യവും ആരോഗ്യവകുപ്പ് സ്കൂളുകളിൽ ചെയ്തിട്ടുണ്ട്. വിരബാധ എല്ലാ പ്രായക്കാരെയും ബാധിക്കാമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. അതിനാൽ തന്നെ ഗുളികകൾ കഴിക്കുന്നത് വഴി കുട്ടികളിലെ വിര ശല്യം പൂർണ്ണമായതും ഒഴിവാക്കാനാകും എന്നാണ് ആരോഗ്യ വകുപ്പ് കണക്കാക്കുന്നത്.
ദേശീയ വിര വിമുക്ത ദിനത്തിന് മുന്നോടിയായി കാസറഗോഡ് പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരക്കായി ശിൽപശാല സംഘടിപ്പിച്ചു. ഡോ. ഷാന്റി കെ കെ ജില്ലാ ആർ സി എച്ച് ഓഫീസർ കാസറഗോഡ്. ഡോ: സന്തോഷ് കെ ജില്ലാ ലെപ്രസി ഓഫീസർ, ഡോ. അജയ് രാജൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ, ഡോ. ബേസിൽ വർഗീസ് അസിസ്റ്റന്റ് ടു ആർ സി എച്ച്, അബ്ദുൽ ലത്തീഫ് മഠത്തിൽ ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ, കമൽ കെ ജോസ് കൺസൽട്ടൻറ് ദേശീയ ആരോഗ്യ ദൗത്യം എന്നിവർ പങ്കടുത്തു.
