
കാഞ്ഞങ്ങാട്: അജാനൂർ കിഴക്കുംകര കണിയാൻ കുണ്ട് കാറ്റാടി പറമ്പിൽ നാഗദേവസ്ഥാനം പ്രതിഷ്ഠദിന മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ സായംസന്ധ്യ 2025 ൻ്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി. കിഴക്കും കര പുള്ളിക്കരിങ്കാളിയമ്മ ക്ഷേത്ര സ്ഥാനികൻ കുമാരൻ വെളിച്ചപ്പാടൻ, ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് കോടോത്ത് നാരായണൻ നായർ, ക്ഷേത്ര ഭാരവാഹികൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി സായം സന്ധ്യ 2025 ഉദ്ഘാടനം ചെയ്തു. മാതൃസമിതിയുടെ തിരുവാതിര, കൈകൊട്ടിക്കളി, ഫ്യൂഷൻ ഡാൻസ്, പ്രദേശത്തെ കലാകാരന്മാരുടെയും കലാകാരികളുടെയും വിവിധകലാപരിപാടികളും സായംസന്ധ്യ 2025ൻ്റെ ഭാഗമായി അരങ്ങേറി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കലാകാരന്മാർക്കും കലാകാരികൾക്കും പരിശീലകർക്കും ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങളും സമ്മാനങ്ങളും നൽകി.
