അവഗണനയിൽ പൊറുതിമുട്ടി നെല്ലിക്കുന്നിലെ കുദൂർ പ്രദേശം; കുട്ടികൾക്ക് സ്കൂളിൽ പോകാനോ മദ്രസയിൽ പോകാനോ പറ്റാത്ത സാഹചര്യം; പൊട്ടിപൊളിഞ്ഞ റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് ദുരിതം ഇരട്ടിയാക്കി; ഭരണകൂട സംവിധാനത്തിനെതിരെ നാട്ടുകാർ

You are currently viewing അവഗണനയിൽ പൊറുതിമുട്ടി നെല്ലിക്കുന്നിലെ കുദൂർ പ്രദേശം; കുട്ടികൾക്ക് സ്കൂളിൽ പോകാനോ മദ്രസയിൽ പോകാനോ പറ്റാത്ത സാഹചര്യം; പൊട്ടിപൊളിഞ്ഞ റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് ദുരിതം ഇരട്ടിയാക്കി; ഭരണകൂട സംവിധാനത്തിനെതിരെ നാട്ടുകാർ

റിപ്പോർട്ട്: ഷാഫി തെരുവത്ത് കാസർകോട്: നെല്ലിക്കുന്നിലെ ബങ്കരക്കുന്ന് 34-ാം വാർഡ് കുദൂർ പ്രദേശം അവഗണനയിൽ പൊറുതിമുട്ടിയാതായി നാട്ടുകാരുടെ പരാതി. പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത രീതിയിലാണ് റോഡ്. കാലവർഷം കടുത്തതോടെ മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത് പ്രദേശ വാസികളെ വലിയ ദുരിതത്തിലാക്കി. 2005 ൽ അന്നത്തെ കൗൺസിലറായിരുന്ന കൊപ്പൽ അബ്ദുള്ള മുൻകൈ എടുത്ത് നിർമിച്ച കുദൂർ റോഡാണ് ഇന്ന് പൊട്ടിപൊളിഞ്ഞു ഗതാഗത യോഗ്യമല്ലാത്ത രീതിയിലായിരിക്കുന്നത്. നിലവിൽ നേരിടുന്ന ദുരിതം അധികാരികളോട് പല തവണ പരാതി പറഞ്ഞിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കുന്നില്ല എന്ന് നാട്ടുകാർ ആരോപിച്ചു. മഴകൂടുതലുള്ള സമയം വെള്ളം വൻ തോതിൽ കെട്ടികിടക്കുന്നതിനാൽ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാനോ മദ്രസയിൽ പോകാനോ പറ്റാത്ത സാഹചര്യം. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പോലും കഴിയുന്നില്ല. പ്രദേശത്ത് നാട്ടുകാർ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണെന്നും നാട്ടുകാർ അറിയിച്ചു. കുട്ടികളുടെ സുരക്ഷ മുന്നിൽ കണ്ട് പലപ്പോഴും ഈ പ്രദേശത്തെ സ്കൂൾ- മദ്രസ അവധി പോലും അനുവദിക്കുകയുണ്ടായി. എന്നാൽ ബന്ധപ്പെട്ട അധികാരികൾ ഇതുവരെ പ്രദേശം സന്ദർശിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നാട്ടുകാർ ക്ഷുഭിതരാണ്. ഭരണകൂട സംവിധാനത്തിനെതിരെ വലിയ അമർഷം പുകയുകയാണ്. കുദൂർ നിവാസികൾ ചേർന്ന് ഒപ്പ് ശേഖരണം നടത്തി ദുരിതം പരിഹരിക്കാൻ വിശദമായ നിവേദനം ജില്ലാ കലക്ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥമാർക്കും, ജനപ്രതിനിധകൾക്കും, നൽകിയിട്ടുണ്ട്. ഇതിന്മേൽ ഉചിതമായ പരിഹാരം ഉടൻ ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് നാട്ടുകാർ ഇപ്പോൾ. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയം മറന്ന് വലിയ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

0Shares