
ബോവിക്കാനം/ കാസർകോട്: മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗിന് പുതിയ നേതൃത്വം. എസ്.എം.മുഹമ്മദ് കുഞ്ഞി (പ്രസിഡണ്ട്) മൻസൂർ മല്ലത്ത് (ജനറൽ സെക്രട്ടറി) മുഹമ്മദ് മാർക്ക് (ട്രഷറർ) സിദ്ധീഖ് ബോവിക്കാനം, ഹനീഫ പൈക്കം, ബി.കെ. ഹംസ (വൈസ് പ്രസിഡണ്ട്) ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെൽമ, നസീർ മൂലടുക്കം (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് സമിതികൺവീനർ ഹുസൈനാർതെക്കിൽ, അംഗങ്ങങ്ങളായ റൗഫ് ബാവിക്കര,മുനവ്വർ പാറപള്ളി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയവുമായി നടത്തിയ മെമ്പർഷിപ്പ് കാമ്പയിൻ ഭാഗമായി ചേർന്ന പഞ്ചായത്ത് കൗൺസിൽ യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

ജില്ല ട്രഷറർ കല്ലട്ര മാഹിൻ ഹാജി ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു . കെ.ബി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.എസ്.എം.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.കെ.ഇ.എ. ബക്കർ, എ.ബി.ശാഫി, ഹമീദ്മാങ്ങാട്, എം.എസ്.ഷുക്കൂർ, ഷെരീഫ് കൊടവഞ്ചി, ബി.എം. അഷ്റഫ്, ബാതിഷ പൊവ്വൽ, സിദ്ധിഖ് ബോവിക്കാനം, മൻസൂർ മല്ലത്ത് എന്നിവർ പ്രസംഗിച്ചു.
