
ബെദിര/ കാസർകോട്: മാർച്ച് 14 ന് വിദ്യാനഗർ ഹിൽടോപ്പ് അറീന ഗ്രൗണ്ടിൽ നടക്കുന്ന എം.എസ് എഫ് ബെദിര ശാഖ സോക്കർ ലീഗിന്‍റെ ലോഗോ പ്രകാശനം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് അഷ്റഫ് എടനീർ എം.എസ് എഫ് ശാഖ ഭാരവാഹികൾക്ക് നൽകി പ്രകാശനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര അധ്യക്ഷനായി. എം. എസ്. എഫ് ശാഖ സെക്രട്ടറി സജീർ ബെദിര സ്വാഗതം പറഞ്ഞു.

ഹമീദ് ബെദിര ,സിദ്ധീഖ് സന്തോഷ് നഗർ, ബി.എ. കുഞ്ഞഹ്മദ് ബെദിര, റഹീം ബിസ്മി, കലന്തർ ശാഫി, റസ്സാക്ക് ഹാജി, ആരിഫ് കരിപ്പൊടി, റഫീഖ് ബി.എ., അബൂബക്കർ ബി. എ, ഉസ്മാൻ ബി.എ, മുഹമ്മദ് മാണിമൂല, സലാഹുദ്ദീൻ ബി.ഐ, ഇർഷാദ് ഹുദവി ബെദിര, അൻസാർ, അനസ് ബി.എ, അൻഹാൽ നജാത്ത്തുടങ്ങിയ പ്രമുഖർ ചടങ്ങില്‍ സംബന്ധിച്ചു.
