
വീണ്ടും കള്ളവോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 69 മണ്ഡലങ്ങളിലായി രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടുകൾ കൂടി ചേർത്തതായി രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നേരത്തേ 64 മണ്ഡലങ്ങളിലെ വിവരങ്ങൾ രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. നാല് ലക്ഷത്തിലധികം വ്യാജ വോട്ടർമാരുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
