
കൊവിഡിനൊപ്പം കുരങ്ങുപനി മരണം വീണ്ടും. വയനാട്ടില്‍ മൂന്നു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് കുരങ്ങുപനി ഉണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ഈ വര്‍ഷം ജില്ലയില്‍ കുരങ്ങുപനി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി.

കഴിഞ്ഞ ദിവസം മരിച്ച തിരുനെല്ലി ബേഗൂര്‍ കാളികൊല്ലി കോളനിയിലെ കേളുവിന്‍റെ മരണം കുരങ്ങുപനിയെത്തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് മൂന്നു പേര്‍ രോഗം ബാധിച്ച് മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി .
അതേസമയം ,വയനാട്ടില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. തിരുനെല്ലി പഞ്ചായത്തില്‍ പനിബാധിത മേഖലയിലുള്ളവര്‍ വനത്തിനുള്ളിലേക്ക് പോകുന്നത് കര്‍ശനമായി വിലക്കികൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
