
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വലിയ തീപിടിത്തം. ഒന്നും രണ്ടും നിലകളിൽ തീ പൂർണ്ണമായും പടർന്നു. മറ്റു നിലകളിലേക്കും തീ പടരാൻ സാധ്യത. രക്ഷാ പ്രവർത്തനം തുടരുകയാണ്. നിരവധി ഫയർ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമം തുടരുന്നു. കടയിലുള്ളവരെ പൂർണ്ണമായും പുറത്തെത്തിക്കാനായോ എന്നത് വ്യക്തമല്ല. ആളുകളെ ഒഴിപ്പിച്ചു എന്നാണ് പ്രാഥമിക വിവരം. പുക ഷ്വസിച്ച രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റിയതായും പറയുന്നുണ്ട്. വ്യക്തമായ വിവരം ലഭ്യമാകുന്നതേയുള്ളു. വൈകിട്ട് 6 മണിയോടെയാണ് സംഭവം.

