കൊവിഡിനെതിരായ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതി അംഗത്തിന് കൊവിഡ്; തെലങ്കാനയില്‍ സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡിനെതിരായ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതി അംഗത്തിന് കൊവിഡ്; തെലങ്കാനയില്‍ സംഭവിച്ചത്

തെലങ്കാനയില്‍ കൊവിഡ് വൈറസിനെതിരെ മികച്ച രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി അംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തെലങ്കാന ആരോഗ്യമന്ത്രി എറ്റെല രാജേന്ദര്‍ നേതൃത്വം നല്‍കുന്ന അഞ്ചഗ സമിതി അംഗമായ എന്‍.ഐ.എം.എസ് പ്രൊഫസര്‍ ഗംഗാധറിനാണ് രോഗം സ്ഥിരീകരിച്ചത്.

ഈ സമിതിയോടാണ് മികച്ച രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം, തെലങ്കാനയില്‍ ഒരു ടി.ആര്‍.എസ് എം.എല്‍.എക്കും 23 മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

നിസാമാബാദ് റൂറല്‍ എം.എല്‍.എ ബാലാജി റെഡ്ഢി ഗോവര്‍ദ്ധനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച എം.എല്‍.എ യാദഗിരി റെഡ്ഢിയുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഭാര്യക്കും ഗണ്‍മാനും ഉള്‍പ്പടെ നാല് പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

0Shares