എം.സി. കമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ്: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്ന് ‌ ചെന്നിത്തല; നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

  • Post category:news
  • Reading time:1 min read
You are currently viewing എം.സി. കമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ്: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്ന്  ‌ ചെന്നിത്തല; നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ

എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമം നിയമത്തിന്‍റെ വഴിക്കു പോകട്ടെയെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം പാര്‍ട്ടിക്ക് തെളിഞ്ഞ കാഴ്ചപ്പാടുണ്ടെന്നും കൂട്ടി ചേർത്തു.

അതേസമയം, എം.സി. കമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണത്തെ യു.ഡി.എഫ് തടസപ്പെടുത്തില്ല എന്നാൽ കമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ല. നിയമം നിയമത്തിന്‍റെ വഴിക്കു പോകുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

0Shares