കാസർകോട് പൈക്കയിൽ ഉസ്താദിൻ്റെ കാർ കത്തിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പ്രതിയെ പോലീസ് അതി സാഹസികമായി പിടികൂടി; കസ്റ്റഡിയിൽ എടുത്തത് മലപ്പുറത്തെ ഭാര്യവീട്ടിൽ നിന്നും; കൂടുതൽ അറിയാം..

You are currently viewing കാസർകോട് പൈക്കയിൽ ഉസ്താദിൻ്റെ കാർ കത്തിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പ്രതിയെ പോലീസ് അതി സാഹസികമായി പിടികൂടി; കസ്റ്റഡിയിൽ എടുത്തത് മലപ്പുറത്തെ ഭാര്യവീട്ടിൽ നിന്നും; കൂടുതൽ അറിയാം..

ബദിയടുക്ക(കാസർകോട്): പൈക ജുമാ മസ്ജിദ് ദർസ് കെട്ടിടത്തിനോട് ചേർന്ന് നിർത്തയിട്ടിരുന്ന കാറിന് തീ പിടിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കാറിന് തീകൊളുത്തിയതാണെന്ന് തെളിഞ്ഞു. പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാൻഡ് ചെയ്തു. വ്യാഴഴ്ച്ച പുലർച്ച രണ്ടുമണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ബദിയടുക്ക പോലീസ് നടത്തിയ നിർണ്ണായക അന്വേഷണമാണ് അതിവേഗം പ്രതിയിലേക്ക് എത്താനായത്. പള്ളിയിലെ മുൻ ജീവനക്കാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയുമായ അബൂബക്കർ തന്നെയാണ് കേസിലെ പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. കൃത്യം നടത്തി മലപ്പുറത്തേക്ക് മുങ്ങിയ പ്രതിയെ ബദിയടുക്ക പോലീസ് അതി സാഹസികമായി പിടികൂടുകയായിരുന്നു. ഭാര്യ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. 51 വയസ്സുള്ള പ്രതി പള്ളി കമ്മറ്റിയോടും പള്ളിയിലെ ഇമാമിനോടുമുള്ള വൈരാഗ്യത്തിലാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കാസർകോട് എത്തിച്ച പ്രതിയെ ഞായറാഴ്ച്ച രാവിലെ തന്നെ ജഡ്ജിക്ക് മുന്നിൽ ഹാജകരാക്കി റിമാൻഡ് ചെയ്തു. പ്രതിയുടെ കാലിനും കൈക്കും പരിക്കുകളുണ്ട്. കൈക്ക് ബാൻഡേജ് ചെയ്ത് നിലയിലാണ്. കൃത്യം നടത്തി സ്കൂട്ടറിൽ മടങ്ങുമ്പോൾ വീണു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കൈയ്യിൽ പത്തോളം സ്റ്റിച്ചുണ്ട് എന്നും പ്രതി പറയുന്നു.

ബൈക്കിൽ നിന്നും വീണ് കാര്യം പലരോടും പല രീതിയിലാണ് പ്രതി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിൻ്റെ പ്രവർത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും പൊരുത്തക്കേടുകളുണ്ട്. ആയതിനാൽ പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ എടുക്കുമ്പോൾ വിശദമായി ചോദ്യം ചെയ്യും. അതോടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുകയുള്ളു എന്നും പോലീസ് പറഞ്ഞു. പൈക്ക പള്ളി ഇമാം ഉസ്‌മാൻ റാസി ബാഖവി അൽ ഹൈതമിയുടെ കാറാണ് പ്രതി വൈരാഗ്യ ബുദ്ദിയൊടെ അഗ്നിക്കിരയായത്. പ്രതിയെ പിടികൂടിയതിൽ ഉന്നയിച്ച സംശയം യാഥാർഥ്യമായെന്ന് മഹല്ല് ഭാരവാഹികൾ ചാനൽ ആർ.ബിയോട് പറഞ്ഞു. ഉസ്താദിൻ്റെ വേഷം കെട്ടിയ വ്യക്തിയാണ് അബൂബക്കർ എന്നും അദ്ദേഹത്തിൻ്റെ പെരുമാറ്റവും സംസാരവും ഉസ്താദിൻ്റെ രീതിയോട് യോജിക്കുന്നില്ല എന്നും നാട്ടുകാർ പറയുന്നു. ഉസ്താദ് ആണോ എന്നതിൽ തന്നെ സംശയമുണ്ട്. വ്യാജനാകാനാണ് സാധ്യത. ഇതേകുറിച്ചുള്ള കൂടുതൽ കാര്യങ്ങളും അദ്ദേഹത്തിൻ്റെ മുൻകാല ചെരിത്രവും പോലീസ് അന്വേഷിച്ച് കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

0Shares