
തമിഴ്നാട്ടില്‍ ബി.ജെപിയുടെ വെട്രിവേല്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ബി.ജെ.പിക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ, യാത്ര നടത്തുന്നത് അപകടകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇത് വിലക്കിയത്.

കഴിഞ്ഞ ഞായറാഴ്‍ച ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍റെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്ന് തുടങ്ങിയ വേൽയാത്ര തിരുവട്ടൂരിന് സമീപം പോലീസ് തടഞ്ഞിരുന്നു. ബി.ജെ.പി അധ്യക്ഷൻ എൽ. മുരുകൻ ഉൾപ്പടെ നൂറോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ബി.ജെ.പിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ട് ശേഖരണവുമായിരുന്നു യാത്രയുടെ പ്രധാന അജണ്ട. ഇത്തരത്തിൽ ഒരു യാത്ര നടത്തുന്നതു വഴി ഹിന്ദു വികാരം മുൻനിർത്തി വോട്ട് പിടിക്കാം എന്ന് ബി.ജെ.പി കരുതുന്നു. എന്നാൽ, യാത്ര നടത്തുന്നത് സംസ്ഥാനത്ത് വർഗീയ കലാപത്തിനുള്ള സാധ്യത ഉണ്ടാക്കുമെന്നാണ് പ്രതിപക്ഷ ആരോപണം.
