എം.എസ്.എസ് സെൻ്റർ ഉദ്ഘാടനം ചെയ്തു; ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

  • Post category:local news / news
  • Reading time:1 min read
You are currently viewing എം.എസ്.എസ് സെൻ്റർ ഉദ്ഘാടനം ചെയ്തു; ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

കാഞ്ഞങ്ങാട് / കാസർകോട്: മുസ്ലിം സർവീസ് സൊസൈറ്റിയുടെ ജില്ലാ ഓഫീസ് അജാനൂർ ഇഖ്ബാൽ ഹൈസ്‌കൂൾ പരിസരത്ത് എം.എസ്.എസ് ഖത്തർ പ്രസിഡണ്ട് എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്‌തു. മുൻ സംസ്ഥാന പ്രസിഡണ്ട് സി.പി കുഞ്ഞു മുഹമ്മദ് മുഖ്യാതിഥിയായി. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രീ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സി.കുഞ്ഞാമദ് ഹാജിയും, ഡോ.അബൂബക്കർ കുറ്റിക്കോലും വിതരണം ചെയ്‌തു.

എം.എസ് എസ്.ജില്ലാ പ്രസിഡണ്ട് എ.അബ്ദുല്ല അധ്യക്ഷനായി. സി.മുഹമ്മദ് കുഞ്ഞി, ഹംസ പാലക്കി, പി.എം നാസ്സർ, എം.ഹമീദ് ഹാജി, അഹമദ് കിർമാണി, പഞ്ചായത്ത് മെമ്പർമാരായ സി.എച്ച് ഹംസ, കുഞ്ഞാമി, ജില്ലാ ഭാരവാഹികളായ പി.എം ഫൈസൽ, അബ്ദുൽ റഹ് മാൻ പാറപ്പള്ളി, ഷാഫി നെല്ലിക്കുന്ന് കാസറഗോഡ് യുണിറ്റ് പ്രസിഡണ്ട് കബീർ ചെർക്കള, അൻവർ ഹസ്സൻ, സമീർ ആമസോണിക്‌സ്, ഹനീഫ് പി.എം, മൊയ്‌തു ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എൻ.എ നാസ്സർ സ്വാഗതവും, ഫൈസൽ സൂപ്പർ നന്ദിയും പറഞ്ഞു.

0Shares