കരൾ പകുത്ത് നൽകുമോ; ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ എ- നെഗറ്റീവ് ഗ്രൂപ്പിൽ കരൾ വേണം, ബന്ധുക്കൾ സഹായം തേടുന്നു

You are currently viewing കരൾ പകുത്ത് നൽകുമോ; ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ എ- നെഗറ്റീവ് ഗ്രൂപ്പിൽ കരൾ വേണം, ബന്ധുക്കൾ സഹായം തേടുന്നു

കാസർകോട് / മംഗളുരു: കരൾ രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ പതിമൂന്നുകാരൻ ചികിത്സാ സഹായം തേടുന്നു. ബദിയടുക്ക സ്വദേശികളായ ജോബിൻസ് മാത്യു- -ഹണിമോൾ ദേവസ്യ ദമ്പതികളുടെ മകനും മുള്ളേരിയ സ്‌കൂളിലെ വിദ്യാർത്ഥിയുമായ കുട്ടിക്കാണ് കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകാൻ എ- നെഗറ്റീവ് രക്ത ഗ്രൂപ്പുള്ള വ്യക്തിയുടെ കരൾ പകുത്ത് നൽകേണ്ടത്.

2023 ജനുവരി 23 മുതൽ മംഗലാപുരത്തെ ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ വിദഗ്‌ധ ചികിത്സയിലാണ്. അനുയോജ്യമായ കരൾ ലഭിച്ചാൽ ശസ്ത്രക്രിയയിലൂടെ ഈ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകും. സുമനസുകളിൽ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ദാതാവിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 09809871019, 09446283327

0Shares