സമരം ചെയ്താൽ ജുഡീഷ്യൽ പ്രക്രിയ അവതാളത്തിലാകും; അഭിഭാഷകർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്ന് സുപ്രീംകോടതി

  • Post category:national / news
  • Reading time:1 min read
You are currently viewing സമരം ചെയ്താൽ ജുഡീഷ്യൽ പ്രക്രിയ അവതാളത്തിലാകും; അഭിഭാഷകർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്ന് സുപ്രീംകോടതി

രാജ്യത്ത് അഭിഭാഷകർക്ക് സമരം ചെയ്യാനോ ജോലിയിൽ നിന്നുമാറി നിൽക്കാനോ അവകാശമില്ലെന്ന് സുപ്രീംകോടതി.അഭിഭാഷകർക്ക് പരാതി പിരിഹരിക്കാനായി സംസ്ഥാന – ജില്ല തലത്തിൽ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഡെഹ്റാഡൂൺ ജില്ലാ ബാർ അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അഭിഭാഷകർ സമരം ചെയ്യുമ്പോൾ ജുഡീഷ്യൽ പ്രക്രിയയാണ് അവതാളത്തിലാവുന്നതെന്ന് ജസ്റ്റിസുമാരായ എം.ആർ ഷാ, അഹ്സാനുദ്ദിൻ അമാനുല്ല എന്നവർ ചൂണ്ടിക്കാട്ടി.

എന്നാൽ അഭിഭാഷകർക്കും പരാതി പരിഹാര സംവിധാനം വേണമെന്ന് ബെഞ്ച് നിർദേശിച്ചു. സംസ്ഥാന തല പരാതിപരിഹാര സംവിധാനത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നൽകണം. ഇതിനായി ഹൈക്കോടതിയിലെ 2 സീനിയർ ജഡ്ജിമാർ, അഡ്വക്കെറ്റ് ജനറൽ, ബാർ കൗൺസിൽ ചെയർമാൻ, ബാർ അസോസിയേഷൻ പ്രസിഡൻറ് എന്നിവർ അതിൽ അംഗങ്ങളായിരിക്കണമെന്നും ബഞ്ച് ഉത്തരവിട്ടു.

ജില്ലാ തലത്തിലും ഇത്തരം പരാതി പരിഹാര സംവിധാനം വേണം. കോടതിയിലെ പെരുമാറ്റം, ഫയലിങ്, മറ്റു നടപടിക്രമങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ പരാതികൾ പരിഹരിക്കുകയാണ് ഇവിടെ ഉദ്ദേശമെന്നും കോടതി വ്യക്തമാക്കി.

0Shares