കുറാ തങ്ങളുടെ വിയോഗം; കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങി നിരവധി പണ്ഡിതരും നേതാക്കളും അനുശോചിച്ചു

You are currently viewing കുറാ തങ്ങളുടെ വിയോഗം; കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങി നിരവധി പണ്ഡിതരും നേതാക്കളും അനുശോചിച്ചു

കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) നിര്യാണത്തിൽ നേതാക്കൾ അനുശോചിച്ചു. തിങ്കളഴാച രാവിലെ എട്ടിക്കുളത്തെ സ്വവസതിയിൽ തങ്ങൾ അന്തരിച്ചത്. സമസ്ത പ്രസിഡന്റായിരുന്ന മർഹൂം താജുൽ ഉലമ ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങൾ (ഉള്ളാൾ തങ്ങൾ)-സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവി ദമ്പതികളുടെ മകനായി 1960 മെയ് 1നായിരുന്നു സയ്യിദ് ഫസൽ കോയമ്മ (കുറാ) തങ്ങളുടെ ജനനം. കർണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്. കുറായിലെ സയ്യിദ് ഫള്ൽ ഇസ്ലാമിക് സെന്ററിലെ പ്രധാനി. ‘കുറ തങ്ങൾ’ എന്നറിയപ്പെട്ട അദ്ദേഹം ദക്ഷിണ കന്നഡയിലെയും സമീപ പ്രദേശങ്ങളിലെയും സുന്നി സമൂഹത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു വരികയായിരുന്നു. കര്‍ണാടകയിലെ പുത്തൂരിനടുത്തുള്ള കുറ പ്രദേശത്ത് നിരവധി വര്‍ഷമായി ദര്‍സ് നടത്തിയത് കാരണമാണ് കുറാ തങ്ങളെന്ന പേരിൽ അറിയപ്പെട്ടത്.

നേതാക്കൾ അനുശോചിച്ചു: കുറാ തങ്ങളുടെ വിയോഗത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മുശാവറ ഉപാധ്യക്ഷനും സഅദിയ്യ പ്രസിഡന്റുമായ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി ത്വാഹാ തങ്ങള്‍, ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് എം എ സ്റ്റേറ്റ് പ്രസിഡന്റ് കാട്ടിപ്പാറ കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍, എസ് ജെ എം സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍,സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സെക്രട്ടറി സി ആര്‍ കുഞ്ഞുമുഹമ്മദ്, ട്രഷറര്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.

0Shares