കൊവിഡ് പ്രതിരോധം; കൂടുതല്‍ ഡിജിറ്റലാവുന്ന ഹജ്ജ് തീര്‍ത്ഥാടനം

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് പ്രതിരോധം; കൂടുതല്‍ ഡിജിറ്റലാവുന്ന ഹജ്ജ് തീര്‍ത്ഥാടനം

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇത്തവണത്തെ ഹജ്ജ് കൂടുതല്‍ ഡിജിറ്റലാക്കാന്‍ സൗദി അധികൃതരുടെ തീരുമാനം. സാങ്കേതികവിദ്യയുടെ നല്ല രീതിയിലുള്ള ഉപയോഗത്തിലൂടെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീര്‍ഥാടകരുമായും അവര്‍ തമ്മിലും നേരിട്ടുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

തിരക്കുകള്‍ കുറയ്ക്കാനും തീര്‍ഥാടനവുമായി ബന്ധപ്പെട്ട കര്‍മങ്ങള്‍ നിയന്ത്രിക്കാനും തീര്‍ഥാടകരുടെ പോക്കുവരവുകള്‍ ക്രമീകരിക്കാനും മനുഷ്യവിഭവത്തിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു.

0Shares