
കഴിഞ്ഞ ദിവസം 94 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം- 18
പാലക്കാട്- 40
കണ്ണൂര്‍-
കോഴിക്കോട്-4
പത്തനംതിട്ട-11
എറണാകുളം-10
കൊല്ലം-2
കോട്ടയം, കണ്ണൂര്‍, കാസര്‍കോട്-1
തൃശൂര്‍-8
ഇടുക്കി-3
വയനാട്-3
തിരുവനന്തപുരം, ആലപ്പുഴ-5 എന്നിങ്ങിനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 22 പേര്‍ കൊവിഡ് മുക്തരായി. സംസ്ഥാനത്ത് 973 പേരാണ് ആശുപത്രികളിള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1545 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. സമൂഹവ്യാപനമുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആന്റിബോഡിക് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്. 22 പേരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.
