നോട്ട് അസാധുവാക്കൽ: പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.

  • Post category:news
  • Reading time:1 min read
You are currently viewing നോട്ട്  അസാധുവാക്കൽ: പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.

ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേന്ദ്രത്തിന്റെ സാമ്പത്തിക നടപടികളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും ഇതുവരെയുള്ള നടപടികളെക്കുറിച്ച് ഈ മാസം 25നകം സര്‍ക്കാര്‍ വിശദീകരിക്കണം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

supremecourt-frontpageindia

 

0Shares