
കാസർകോട് ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇവരില്‍ 254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അവശേഷിക്കുന്നവരില്‍ 4 പേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതരസംസ്ഥാനത്തു നിന്നും വന്നവരാണ്.ഇന്ന് 83 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത് ) ഡോ.എ.വി. രാംദാസ് അറിയിച്ചു.

അതേസമയം, കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേരാണ്.ഇവരില്‍ 4951 പേര്‍ വീടുകളിലും 1030 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 279 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഇന്ന് 356 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1651 പേരാണ്.ജില്ലയില്‍ ഇതുവരെയായി 5890 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇവരില്‍ 4197 പേര്‍ ഇതുവരെയായി രോഗവിമുക്തരായിട്ടുണ്ട്.
