കാസറഗോഡും മഞ്ചേശ്വരത്തും അടിയൊഴുക്കിന് സാധ്യത.? യു.ഡി.എഫ് കേന്ദ്രങ്ങളിലെ അമിത ആവേശം വിനയായേക്കും; ജാഗ്രതയോടെ നേതാക്കൾ; അവസാന ലാപ്പിലെ ഗ്രൗണ്ട് റിപ്പോർട്ടുമായി ചാനൽ ആർ.ബി; കൂടുതൽ അറിയാം..

You are currently viewing കാസറഗോഡും മഞ്ചേശ്വരത്തും അടിയൊഴുക്കിന് സാധ്യത.? യു.ഡി.എഫ് കേന്ദ്രങ്ങളിലെ അമിത ആവേശം വിനയായേക്കും; ജാഗ്രതയോടെ നേതാക്കൾ; അവസാന ലാപ്പിലെ ഗ്രൗണ്ട് റിപ്പോർട്ടുമായി ചാനൽ ആർ.ബി; കൂടുതൽ അറിയാം..

സ്പെഷ്യൽ റിപ്പോർട്ട്: മഞ്ചേശ്വരം, കാസറഗോഡ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണവും വിവാദവും സംവാദവുമെല്ലാം ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നപ്പോൾ ആരും അറിയാത്ത ചില പിന്നാമ്പുറ വിവരങ്ങൾ ചാനൽ ആർ.ബി പുറത്ത് വിടുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ മൂന്ന് മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. യുഡിഎഫ് തരംഗം ആഗ്രഹിക്കുന്ന കേരളത്തിൽ കാസറഗോഡ് രാഷ്ട്രീയം മാറിമറിയുമോ എന്ന ആശങ്ക നിലവിലുണ്ട്. കേരളം കേൾക്കാൻ ആഗ്രഹിക്കാത്ത, എന്നാൽ ചിലർ നടത്താൻ ആഗ്രഹിക്കുന്ന നിർണ്ണായക നീക്കുപോക്കുകളാണ് യുഡിഎഫ് കേന്ദ്രങ്ങളെ പോലും ഞെട്ടിപ്പിക്കുന്നത്. മതേതര വിശ്വാസികൾ ആഗ്രഹിക്കുന്നത് കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കാൻ പാടില്ല എന്നതാണ്. എന്നാൽ ചിലരുടെ സ്വാർത്ഥ താല്പര്യവും, ബിസിനസ് താല്പര്യങ്ങളും രാഷ്ട്രീയ നേട്ടങ്ങളും ഈ തെരഞ്ഞടുപ്പിനെ ഇരു മണ്ഡലങ്ങളിലും സ്വാധീനിച്ചേക്കും.

ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ എത്തുന്നതും സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ പ്രചാരണം ആരംഭിച്ചതും വ്യക്തമായ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ്. മണ്ഡലത്തിൽ യുഡിഎഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കാനും അതുവഴി വിജയിക്കാനുമുള്ള എല്ലാ നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്. മണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എ AKM അഷ്‌റഫ് വിരുദ്ധരുമായും കൈകോർത്തുള്ള പ്രവർത്തനം അദ്ദേഹത്തിന് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഷാനവാസ് പാദൂർ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ഷാനവാസിനേക്കാളും ആഗ്രഹിച്ചത് ഒരു പക്ഷെ സുരേന്ദ്രനാണ്. എന്നാൽ ഇടത് നേതാക്കളുടെ ശക്തമായ എതിർപ്പ് ഷാനവാസിന് വിനനായി. എന്നാൽ ഷാനവാസിന് കാസറഗോഡ് സീറ്റ് ലഭിച്ചതോടെ കഥ മാറി, രാഷ്ട്രീയം മാറി മറിഞ്ഞു. മഞ്ചേശ്വരത്ത് SDPI വോട്ടുകൾ ഭിന്നിക്കും എന്ന ബിജെപിയുടെ കണക്കുകൂട്ടലുകളും തെറ്റി, ഇതോടെയാണ് കാസറഗോഡ് മഞ്ചേശ്വരം മണ്ഡലങ്ങളിൽ പുതിയ അടിയൊഴുക്കിന് വഴിയൊരുക്കുന്നത്.

ഏത് വിദേയനെയും മഞ്ചേശ്വരത്ത് വിജയിക്കാൻ കെ സുരേന്ദ്രനും കാസറഗോഡ് വിജയക്കൊടി പറിക്കാൻ ഷാനവാസ് പാദൂരും ശ്രമങ്ങൾ നടത്തുന്നുണ്ട്. രണ്ട് ഇടത്തും മുസ്ലിം ലീഗ് സിറ്റിംഗ് സീറ്റുകളിലാണ് വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നത്. യുഡിഎഫിൻ്റെ ഉറച്ച വോട്ടുകളിൽ വിള്ളലുണ്ടാക്കുക അത്ര എളുപ്പമല്ല എന്നത് എല്ലാവര്ക്കും അറിയാം. വിള്ളലുണ്ടാവില്ല എന്ന ആത്മ വിശ്വാസം യു.ഡി.എഫ് കേന്ദ്രങ്ങൾക്കുണ്ട്. ഫാസിസത്തെ തുരത്തുന്നതിൻ്റെ ഭാഗമായി ബിജെപിയുമായി ആരും കൂട്ടുകൂടില്ല എന്നതാണ് യുഡിഎഫ് കേന്ദ്രങ്ങളിലെ വിശ്വാസം. എന്നാൽ ചിലരുടെ വ്യക്തി തലപര്യവും, അടങ്ങാത്ത ഈഗോയും, വിജയിച്ചേ മതിയാകു എന്ന വാശിയും ബിജെപിക്ക് ഗുണകരമാകുന്നു. ബി.ജെ.പിയിലെ ആഭ്യന്തിര പ്രശ്നങ്ങളും ചില ധാരണകൾക്ക് വഴിവെക്കും. കാസറഗോഡ് ബിജെപി വോട്ട് ഷാനവാസിന് മറിക്കാനും ഇതിന് പകരമായി മഞ്ചേശ്വരത്ത് യുഡിഎഫ്- എൽഡിഎഫ്- SDPI വോട്ടിൽ വിള്ളലുണ്ടാക്കി ബിജെപി പാളയത്തിൽ എത്തിക്കാനുമാണ് നീക്കം. ഇതിനായി അവസാന ലാപ്പിൽ ശ്രമങ്ങൾ ആരംഭിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം. SDPI വോട്ടുകൾ ആവശ്യമില്ല എന്ന VD സതീശൻ്റെ ആവർത്തിച്ചുള്ള നിലപാടും മഞ്ചേശ്വരത്ത് AKM അഷ്റഫിന് വോട്ട് കുറയാൻ കാരണമാകും. ഇതൊക്കെയും മനസ്സിലാക്കിയാണ് ബിജെപിയുടെ നീക്കം. ഈ നീക്കങ്ങൾ ലീഗ് നേതാക്കളും തള്ളിക്കളയുന്നില്ല. മഞ്ചേശ്വരത്തും കാസറഗോഡും എളുപ്പം വിജയിക്കനാകും എന്ന ലീഗ് പ്രവർത്തകരുടെ അമിത ആത്മവിശ്വാസം വിനയാകുമോ എന്ന ആശങ്ക ചില ലീഗ് നേതാക്കൾ പങ്കുവെക്കുന്നു. വോട്ടു ചോർച്ച തടയാനും കൂടുതൽ വോട്ടുകൾ പോൾ ചെയ്യിപ്പിക്കാനും സാദിച്ചില്ലങ്കിൽ കാസറകോടും മഞ്ചേശ്വരത്തും രാഷ്ട്രീയം തന്നെ മാറി മാറിയും. യു.ഡി.എഫിന് അടുത്ത രണ്ട് ദിവസം നിർണ്ണായകമാണ്. കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ നീക്കാനും സിറ്റിംഗ് സീറ്റുകൾ നിലനിർത്താനും.

0Shares