കേരള മുസ്‌ലിം ജമാഅത്ത് മീലാദ് കാമ്പയിന് പ്രൗഢമായ തുടക്കം; ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing കേരള മുസ്‌ലിം ജമാഅത്ത് മീലാദ് കാമ്പയിന് പ്രൗഢമായ തുടക്കം; ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

കാസർകോട്: തിരുനബി (സ) പ്രപഞ്ചത്തിൻ്റെ വെളിച്ചം എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന മീലാദ് ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി സെപ്തമ്പർ മുപ്പതിന് സോൺ ആസ്ഥാന ങ്ങളിൽ മീലാദ് റാലി നടക്കും.

ഒക്ടോബർ 25 ന് സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖർ സംബന്ധിക്കുന്ന സെമിനാർ നടക്കും. തിരു ജീവിതം പ്രമേയമാക്കി വിപുലമായ ചർച്ചകൾ നടക്കും. ജില്ല , സോൺ, സർക്കിൾ യൂനിറ്റ് തലങ്ങളിൽ പ്രഭാഷണം, മൗലീദ് സദസുകൾ, അന്നദാനം തുടങ്ങി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
സംഗമത്തിൽ സുലൈമാൻ കരിവെള്ളൂർ സ്വാഗതം പറഞ്ഞു. ബി.എസ്. അബ്ദുലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി വിഷയാവതരണം നടത്തി. കെ.എച്ച് അബ്ദുല്ല മാസ്റ്റർ നന്ദി പറഞ്ഞു

സയ്യിദ് ജലാലുദ്ദീൻ തങ്ങൾ മള്ഹർ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, മുഹമ്മദലി അഹ്സനി മഖ്‌ദൂമിയ, മൂസൽ മദനി അൽ ബിശാറ എന്നിവർ പ്രസംഗിച്ചു. മുസ്ഥഫ തങ്ങൾ, ശറഫുദ്ദീൻ തങ്ങൾ അഹ്സനി, എം.പി മുഹമ്മദ്, അബ്ദുല്ല ദാരിമി,ഹനീഫ് മൗലവി അട്ക്ക, സി.അബ്ദുൽ ഖാദിർ സഖാഫി, സലീം സവാദ് സഅദി, നാഫിഅ് മഹ്മൂദ് അദനി, ഖലീൽ സഖാഫി , ഇല്യാസ് സഅദി, നദീർ സഖാഫി, റഫീഖ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

0Shares