കർക്കിടക ചികിത്സാ സൗകര്യം ഒരുക്കി കാസർകോട് മന്നിപ്പാടിയിലുള്ള കേരള ആയുർവേദ ഹോസ്പിറ്റൽ; ചുരുങ്ങിയ ചിലവിൽ താമസവും ഡോക്ടർമാരുടെ സേവനവും

You are currently viewing കർക്കിടക ചികിത്സാ സൗകര്യം ഒരുക്കി കാസർകോട് മന്നിപ്പാടിയിലുള്ള കേരള ആയുർവേദ ഹോസ്പിറ്റൽ; ചുരുങ്ങിയ ചിലവിൽ താമസവും ഡോക്ടർമാരുടെ സേവനവും

മന്നിപ്പാടി(കാസർകോട്): കാസർകോട് മന്നിപ്പാടിയിലെ കേരള ആയുർവേദ ഹോസ്പിറ്റലിൽ കർക്കിടക ചികിത്സാ സൗകര്യം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ അടിഞ്ഞു കൂടിയ മലിന്യങ്ങൾ പുറംതള്ളുന്നതിനും ആയുർവേദ ചികിത്സ ഏറ്റവും ഫലപ്രദമാണ്. കർക്കിടക ചികിത്സയിലൂടെ ശരീര ധാതുക്കളുടെ ശക്തി കൂട്ടുന്നു. കൂടാതെ ശരീരത്തിൽ അടിഞ്ഞു കൂടിയ മലിന്യങ്ങൾ പുറംതള്ളപ്പെടുന്നു. ഇതോടെ കൂടുതൽ ഊർജസ്വാലരായി ആരോഗ്യത്തോടെ ജീവിതം മുന്നോട്ട് നയിക്കാനാവും. രോഗങ്ങൾ വരുന്നത് തടയാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കുന്നതാണ് ചികിത്സാ രീതി.

നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ അടിഞ്ഞുകൂടുന്ന കൊഴുപ്പ് മുതൽ മറ്റു വിഷാംശങ്ങൾ വരെ നമ്മുടെ ശരീരത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. കാലങ്ങളായി അത് അടിഞ്ഞുകൂടി വലിയ രോഗങ്ങളിലേക്ക് നമ്മെ തള്ളിവിടാം. രോഗങ്ങൾ വന്നാൽ ഉണ്ടാകുന്ന പ്രയാസങ്ങൾ വളരെ വലുതാണ്. അതിനായി രോഗങ്ങൾ വരാതെ ശരീരത്തെ സംരക്ഷിക്കുകയാണ് വേണ്ടത്. ഇതിനായി കർക്കിടക ചികിത്സ ചെയ്യുന്നത് വളരെ നല്ലതാണ്. നമ്മുടെ പൂർവ്വികരിൽ പലരും കർക്കിടക ചികിത്സയും ഭക്ഷണ ക്രമീകരണങ്ങളും ശീലമാക്കിയവരായിരുന്നു, അതൊക്കെയും അവരുടെ ജീവിതത്തിൽ ആരോഗ്യവും ദീർഘയ്യുസും ലഭിക്കാൻ സഹായകരമായിട്ടുണ്ട്. പുതുതലമുറയും ആയുർവേദ ചികിത്സാ രീതി ശീലമാക്കുന്നവരാണ്. അതിനാൽ കാസർകോട്ടും മികച്ച സൗകര്യം ലഭ്യമാക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.

കർക്കിടക ചികിത്സ എന്തിന്.? കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു രീതിയാണ് കർക്കിടക ചികിത്സ, രോഗശാന്തിയും ദീർഘകാല സൗഖ്യവും, ശാരീരികവും മാനസികവുമായ വെല്ലുവിളികളെ നേരിടുന്നതിനുള്ള ശക്തി കൈവരിക്കുന്നതിനും ഉതകുന്നതാണ് കർക്കിടക ചികിത്സ.

കർക്കിടക ചികിത്സ കൊണ്ടുള്ള പ്രയോജനം

  • രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
  • ശരീര ധാതുക്കളുടെ ശക്തി കൂട്ടുന്നു
  • ശരീരത്തിൽ അടിഞ്ഞു കൂടിയ മലിന്യങ്ങൾ (Toxins) പുറംതള്ളുന്നു.

കാസർകോട് മന്നിപ്പാടിയിലെ കേരള ആയുർവേദ ഹോസ്പിറ്റലിൽ താമസത്തിനായി മറ്റു ആശുപത്രികളെപോലെ റൂം സൗകര്യം, 24×7 വിദഗ്ദ്ധ ഡോക്ടർ മാരുടെ സേവനം, പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകൾ, 7, 14, 21 ദിവസ ചികിത്സാ പാക്കേജുകൾ ലഭ്യമാണ്. വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കാസർകോട് ബാങ്ക് റോഡുള്ള കേരള ആയുർവേദ ഹോസ്പിറ്റലിൻ്റെ പുതിയ ശാഖയാണ് മന്നിപ്പാടിയിലുള്ളത്.
കാസർകോടിന് പുറമെ കേരളത്തിലെ മറ്റു ജില്ലകളിലും കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും സ്ഥാപനത്തിന് ശാഖകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9995012891, 04994 290735, 04994-222519, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.https://www.keralaayurveda.biz/

0Shares