കാസർകോട്‌ പ്രസ്‌ക്ലബ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; സിജു കണ്ണൻ പ്രസിഡന്റ്, പ്രദീപ്‌ നാരായണൻ സെക്രട്ടറി

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട്‌ പ്രസ്‌ക്ലബ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; സിജു കണ്ണൻ പ്രസിഡന്റ്, പ്രദീപ്‌ നാരായണൻ സെക്രട്ടറി

കാസർകോട്‌ കേരളാ പത്രപ്രവർത്തക യൂണിയൻ (പ്രസ്‌ക്ലബ്‌) ജില്ലാ പ്രസിഡന്റായി സിജു കണ്ണനെയും
(കൈരളി ടി.വി) സെക്രട്ടറിയായി പ്രദീപ്‌ നാരായണനെയും (മാതൃഭൂമി) തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: വൈസ്‌ പ്രസിഡന്റ്‌: അബ്ദുള്ളക്കുഞ്ഞി ഉദുമ (ചന്ദ്രിക), ജോയന്റ്‌ സെക്രട്ടറി: പുരുഷോത്തമ പെർല (വിജയവാണി), ട്രഷറർ:
സുരേന്ദ്രൻ മടിക്കൈ (ദേശാഭിമാനി). എക്‌സിക്യൂട്ടീവ്‌ കമ്മറ്റി അംഗങ്ങൾ: ഷൈജു പിലാത്തറ (കൈരളി ടി.വി), ഷാഫി തെരുവത്ത്‌ (ഉത്തരദേശം), രജ്ഞിത്ത്‌
മന്നിപ്പാടി (റിപ്പോർട്ടർ ടി.വി), സതീശൻ കരിച്ചേരി. റിട്ടേണിംഗ് ഓഫീസർമാരായി ഫൈസൽ
ബിൻ അഹമ്മദ്‌, അസിസ്സ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ നാരായണൻ കരിച്ചേരി എന്നിവർ
തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു.

0Shares