
കാസറഗോഡ്: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി തെരുവുനായയുടെ കടിയേറ്റ് ഉത്രാടദിനത്തില്‍ കുട്ടികളടക്കം നിരവധി പേര് ആശുപത്രിയിലായി. നായയുടെ ആക്രമണത്തിൽ 30 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കറുപ്പും വെള്ളയും നിറമുള്ള നായയാണ് ആക്രമിച്ചതെന്ന് പറയുന്നു. പേ ബാധിച്ച പട്ടിയാണോ ആക്രമിച്ചതെന്ന് വ്യക്തമല്ല. പരിക്കേറ്റവരിൽ ചിലർ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്. അശോക് നഗര്‍, ചൂരി, ബട്ടംപാറ, തൈവളപ്പ്, കാളിയംകാട്, നുള്ളിപ്പാടി, കൊട്ടക്കണ്ണി എന്നീ സ്ഥലങ്ങളിലും ഇതേ നായ പരിഭ്രാന്തി പരത്തി എന്നാണ് നാട്ടുകാർ പറയുന്നത്.
