കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മുതിർന്ന അംഗം ചൂരി ഡിവിഷനിലെ ലീലയുടെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്നു; കൂടുതൽ അറിയാം..

You are currently viewing കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മുതിർന്ന അംഗം ചൂരി ഡിവിഷനിലെ ലീലയുടെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്നു; കൂടുതൽ അറിയാം..

കാസറഗോഡ്: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് 2025-30 വർഷത്തിലേക്കുള്ള ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ബ്ലോക്ക്‌ പഞ്ചായത്ത് പരിസരത്ത് നടന്നു. ബ്ലോക്ക് പഞ്ചായത്തിലെ 18 ഡിവിഷനുകളിലേയും അംഗങ്ങൾ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിർന്ന അംഗമായ ചൂരി ഡിവിഷനിലെ ലീലയ്ക്ക് റിട്ടേണിങ് ഓഫീസറും കാസർകോട് റവന്യൂ ഡിവിഷണൽ ഓഫീസരുമായ ബിനു ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിവിഷൻ ക്രമത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

ആരിക്കാടി ഡിവിഷനിൽ നിന്നുള്ള പി.എം നസീമ, മൊഗ്രാൽ ഡിവിഷനിലെ പൃഥ്വി രാജ് ജഗന്നാഥ ഷെട്ടി, കുമ്പള റെയിൽവേ സ്റ്റേഷൻ ഡിവിഷനിലെ അഷ്റഫ് കർള, എരിയാൽ ഡിവിഷനിലെ സോയ ലത്തീഫ് എരിയാൽ, രാംദാസ് നഗർ ഡിവിഷനിലെ അസ്മിന ഹബീബ് ചെട്ടുംകുഴി, ഉളിയത്തടുക്ക ഡിവിഷനിലെ ഉഷാ അർജുനൻ, ബേള ഡിവിഷനിലെ ഖാദർ മാന്യ, നീർച്ചാൽ ഡിവിഷനിലെ മഹേഷ് വളകുഞ്ച, ബദിയടുക്ക ഡിവിഷനിലെ എം.എസ് മൊയ്തു ഗോളിയടുക്ക, എടനീർ ഡിവിഷനിലെ സി.വി ജയിംസ്, പാടി ഡിവിഷനിലെ സക്കീന അബ്ദുള്ള ഹാജി ഗോവ, സിവിൽ സ്റ്റേഷൻ ഡിവിഷനിലെ അബ്ദുള്ള കുഞ്ഞി ചെർക്കള, ചെങ്കള ഡിവിഷനിലെ നാസിഫ എ.കെ ജലീൽ, തെക്കിൽ ഡിവിഷനിലെ അൻവർ കോളിയടുക്കം, കളനാട് ഡിവിഷനിലെ മറിയാ മാഹിൻ, മേൽപ്പറമ്പ് ഡിവിഷനിലെ ഷാഹീദ അഫ്സൽ സിസ്ലു, ചെമ്മനാട് ഡിവിഷനിലെ സഫീന ഹുസൈൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മറ്റു ജനപ്രതിനിധികൾ. സത്യപ്രതിജ്ഞയ്ക്കുശേഷം ലീല യുടെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്നു. ഈ മാസം 27ന് രാവിലെ 10.30ന് പ്രസിഡന്റ് തി രഞ്ഞെടുപ്പും ഉച്ചയ്ക്ക് ശേഷം 2.30ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്ന് വരണാധികാരി അറിയിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

0Shares