
കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര്, എന്നിവ പിടിച്ചെടുത്തു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി ഷൈന്‍, ഒന്നാം ഗ്രേഡ് ജൂനീയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി ബീന, രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി .വി സിമ, ബിജു അനൂര്‍, ഷിജു എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അറിയിച്ചു.
