Categories
ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ മിനി സിവിൽ സ്റ്റേഷനിൽ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു
Trending News


കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനിൽ വെച്ച് ആരോഗ്യം ആനന്ദം, തടയാം അർബുദം എന്ന ക്യാമ്പയിൻ്റെ ഭാഗമായി ജീവനക്കാർക്കായി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ജീജ എം.പി അധ്യക്ഷത വഹിച്ചു. ഡോ .സന്തോഷ് കപ്പച്ചേരി ഡെപ്യൂട്ടി ഡി.എം.ഒ പദ്ധതി വിശദീകരണം നടത്തി. താഹസീൽദാർ ജയപ്രസാദ്, ഭാനു പ്രകാശ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കൃഷ്ണദാസ് സ്വാഗതവും കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ രമേശൻ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിലാണ് ക്യാൻസർ സ്ക്രീനിംഗ് നടത്തിയത്. പരിപാടിയുടെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകളിലെ 30 വയസിനു മുകളിൽ ഉള്ള വനിത ജീവനക്കാർ ക്യാൻസർ സ്ക്രീനിംങ്ങിന് വിധേയമായി. കാമ്പയിൻൻ്റെ ഭാഗമായി ജില്ലയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ എല്ലാവരെയും സ്ക്രീനിംഗിന് വിധേയമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.

Sorry, there was a YouTube error.